ഇരിങ്ങൽ: (vatakara.truevisionnews.com) വടകര- സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ വൈകിട്ട് ഏഴ് മണിക്ക് ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും ഒന്നിക്കുന്ന ലൈവ് പെർഫോമൻസ് നടക്കും.
SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് പരിപാടി അരങ്ങേറുന്നത്.
ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള മലയാളി സംഗീതാസ്വാദകരുടെ മനം കവർന്ന്, യുവ മനസ്സുകളിൽ താളമേള വിപ്ലവംകുറിച്ച ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡ്ഉം മലബാറിൽ ഒന്നിച്ചു ഒരു സംഗീത വിരുന്ന് ഒരുക്കുന്നത് ഇതാദ്യമായാണ്.
ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.
#Sargalaya #Attam #Kala #Samiti #Thekinkad #Band #coming #together #first #time #Malabar