ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിലെ പ്രധാന നടപ്പാതയായ ചാലിക്കുനി പള്ളി - ഹെൽത്ത് സെൻ്റർ തോട് നവീകരണത്തിനും നടപ്പാത നിർമ്മാണത്തിനുമായി 25.5 ലക്ഷം രൂപ അനുവദിച്ചു.
ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 10.5 ലക്ഷം രൂപയുമാണ് ഇപ്പോൾ പുതുതായി അനുവദിച്ചത്. ദിനേന സ്കൂൾ വിദ്യാർത്ഥികളും മറ്റും നടന്നുപോകുന്ന ഈ വഴിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി മുമ്പ് ഗ്രാമപഞ്ചായത്ത് ഏഴര ലക്ഷം രൂപയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 13.5 ലക്ഷം രൂപയും അനുവദിച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു.
അതിൻ്റെ തുടർ പ്രവർത്തിക്കാണ് ഇപ്പോൾ ഗ്രാമ, ജില്ലാ പഞ്ചായത്ത് 25.5 ലക്ഷം രൂപ അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻതന്നെ നിർമ്മാണം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെംബർ എൻ. എം . വിമലയും വാർഡ് മെംബർ ടി.കെ. ഹാരിസും പറഞ്ഞു.
Rs. 25.5 lakhs allocated for canal renovation in Kiriangadi