വടകര: ( vatakara.truevisionnews.com) ലോക സാഹിത്യരംഗത്ത് ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്നത് നമ്മുടെ ഇതിഹാസങ്ങൾ തന്നെയാണെന്ന് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ കല്പറ്റ നാരായണൻ പറഞ്ഞു.
റിട്ട: അധ്യാപകനും, കാവ്യകേളി പരിശീലകനുമായ ടി.ഐ. വി. നമ്പൂതിരി രചിച്ച "ഭാരത കഥാമഞ്ജരി " എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കൊളായില്ലം ദേവകി അന്തർജ്ജനം പുസ്തകം ഏറ്റുവാങ്ങി.പി.പി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ പുസ്തകപരിചയം നടത്തി.




കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പി.പി. ദാമോദരൻ,ഏറാഞ്ചേരി ഹരി ഗോവിന്ദൻ നമ്പൂതിരി, പാറോളി ഇല്ലം പുരുഷോത്തമൻ നമ്പൂതിരി, എൻ. ബി. പ്രകാശ് കുമാർ, രാജഗോപാലൻ കാരപ്പറ്റ, പി.കെ. ജിതേഷ്, ഷീല പത്മനാഭൻ, വിനോദ് ചെറിയത്ത്, ടി.ഐ. വി നമ്പൂതിരി, എസ്.കെ. കുട്ടോത്ത്, വീണ ജയശങ്കർ, മണി ,മഹേഷ് കോളോറ എന്നിവർ സംസാരിച്ചു. തുടർന്ന് കാവ്യകേളി അരങ്ങേറുകയും ചെയ്തു.
Bharat Kathamanjari T.I. V. Namboothiri book released