Featured

യുവജനതക്ക് കരുതലുമായി അഴിയൂർ ഗ്രാമപഞ്ചായത്ത്‌ തൊഴിൽ മേള

News |
Oct 17, 2025 10:01 PM

അഴിയൂർ: ( vatakara.truevisionnews.com ) യുവജനതക്കായി പ്രാദേശിക തലത്തില്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി വൈവിധ്യമാര്‍ന്ന മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി അഴിയൂർ ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹീം പുഴക്കൽ പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു. നൂറിലധികം ഉദ്യോഗാർത്ഥികളും പത്തോളം സ്ഥാപനങ്ങളും തൊഴിൽമേളയിൽ പങ്കെടുത്തു.

Azhiyur Grama Panchayat Job Fair with a focus on youth

Next TV

Top Stories










//Truevisionall