വടകര: (vatakara.truevisionnews.com) താഴെ അങ്ങാടി മുക്കോലഭാഗം-വലിയ വളപ്പ് റോഡിൽ അരയാക്കി തോടിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ദിവസങ്ങളായി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. കൗൺസിലറുടെ പരാതി പ്രകാരം കഴിഞ്ഞ ആഴ്ച ജീവനക്കാർ വന്ന് ശരിയാക്കിയെങ്കിലുംഅടുത്ത ദിവസം മുതൽ വീണ്ടും പഴയപടിയായി.
വലിയ തോതിലാണ് വെള്ളം പാഴാകുന്നത്.ഇക്കാര്യം പലതവണ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
Water Authority pipe bursts on Mukkolabham-Valiha Valappu road, causing drinking water to be wasted