കാർത്തിക പള്ളി: (vatakara.truevisionnews.com) പ്രമുഖ സി പി ഐ നേതാക്കളെ അനുസ്മരിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗവും കിസാൻ സഭ ജില്ലാ സെക്രട്ടറി ഏറാമല ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ എം കൃഷ്ണന്റെ മുപ്പത്തി അഞ്ചാം ചരമവാർഷിക ദിനവും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും പ്രമുഖ സഹകാരിയും മിൽക്ക് മാർക്കറ്റിംങ്ങ് ഫെഡറേഷൻ ഡയറക്ടറും ആയിരുന്ന ടി പി മൂസ്സ യുടെ എട്ടാം ചരമവാർഷികവും സി പി ഐ ഏറാമല ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർത്തികപള്ളിയിൽ ആചരിച്ചു.
കെ എം കൃഷ്ണൻ സ്മൃതി മണ്ഡപം പുതുക്കിപണിതതിന്റെ ഉദ്ഘാടനവും കെ എം കൃഷ്ണൻ അനു സ്മരണവും സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സികുട്ടീവ് അംഗം പി സുരേഷ് ബാബു, എൻ എം വിമല, ഒഎം അശോകൻ, ആർ കെ ഗംഗാധരൻ പ്രസംഗിച്ചു. ടി പി മൂസ്സ അനുസ്മരണ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ, കെ ഗംഗാധരകുറുപ്പ് കെ പി സൗമ്യ, വിവി ബീന എന്നിവർ പ്രസംഗിച്ചു.
Memory refreshed; CPI leaders K.M. Krishnan and T.P. Moosa organized a memorial service in Karthikappally