തിരുവള്ളൂര്‍: (vatakara.truevisionnews.com) ചെമ്മരത്തൂർ മീങ്കണ്ടിയിലെ ഉപ്പിലാറ മലയിൽ നടക്കുന്ന മണ്ണ് ഖനനം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടാണ് തുടരുന്നതെന്ന് യു.ഡി.എഫ്. ജനപ്രതിനിധികളുടെ സംഘം ആരോപിച്ചു. ഖനനം മേഖലയിൽ ഗുരുതരമായ പരിസ്ഥിതി ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും സംഘം വിലയിരുത്തി.
പരിസ്ഥിതി ആഘാതം ലഘൂകരിക്കുന്നതിനായി വിദഗ്ധസമിതിയുടെ പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്ന് യു.ഡി.എഫ്. ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഹാജറയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘമാണ് ഉപ്പിലാറ മല സന്ദര്‍ശിച്ചത്. തട്ട് തട്ടായി വേണം മണ്ണ് എടുക്കാനെന്ന നിര്‍ദേശം ലംഘിച്ചതായി ഇവര്‍ കുറ്റപ്പെടുത്തി. വാട്ടര്‍ ടാങ്കിന്റെ നിശ്ചിത പരിധിക്കു പുറത്ത് നിന്നേ മണ്ണെടുക്കാവൂ എന്ന നിര്‍ദേശവും പാലിച്ചില്ല. ഇത് സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ രതീഷ് അനന്തോത്ത് ആര്‍ഡിഒവിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തി.
നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. എഫ് എം മുനീര്‍ അധ്യക്ഷത വഹിച്ചു. പി.സി ഹാജറ, ഡി. പ്രജീഷ്, സബിത മണക്കുനി, പി.അബ്ദുറഹ്‌മാന്‍, ബവിത്ത് മലോല്‍, കെ.സി നബീല, രതീഷ് അനന്തോത്ത്, കെ.വി ഷഹനാസ്, നിഷില കോരപ്പാണ്ടി, ജസ്മിന ചങ്ങരോത്ത് എന്നിവര്‍ സംസാരിച്ചു.
UDF says mining in Uppilaramala violated regulations.