അഴിയൂർ: (vatakara.truevisionnews.com) ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ വാർഡ്തല ഓക്സിലറി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തല നിർദേശം പ്രകാരമാണ് സംഗമം സംഘടിപ്പിച്ചത്.
കുടുംബശ്രീയിൽ അംഗമല്ലാത്ത 18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള യുവതികൾക്ക് പ്രവേശനം നൽകുന്ന കുടുംബശ്രീയുടെ നൂതന പദ്ധതിയാണ് ഓക്സിലറി ഗ്രൂപ്പുകൾ. ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചാൽ കുടുംബശ്രീ മിഷൻ ഉപജീവനത്തിനും സംരംഭങ്ങൾക്കും മറ്റും സഹായങ്ങൾ നൽകുന്നതാണ് .10 മുതൽ 20 പേർ അടങ്ങുന്ന അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പിൽ ഉണ്ടാകുക. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്ക് ഉയർത്തി സ്ത്രീശക്തികരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നത്.
ഓക്സില്ലോ ഫെസ്റ്റ് അഴിയൂർ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ അനിത അധ്യക്ഷത വഹിച്ചു .സംരംഭ സാധ്യതകളെ കുറിച്ച് ടീ ഷാഹുൽ ഹമീദ് ഇന്റെർണൽ വിജിലൻസ് ഓഫീസർ, കോഴിക്കോട് ക്ലാസ് എടുത്തു .ബ്ലോക്ക് കോഡിനേറ്റർ നിത്യ, കുടുംബശ്രീ എ ഡി എസ് പ്രസിഡന്റ് രാഗശ്രീ, പ്രവീണ എന്നിവർ സംസാരിച്ചു
Kudumbashree organized Oxallo Fest in Azhiyur