വടകര: (vatakara.truevisionnews.com) കട്ടോത്ത് -കാവിൽ റോഡ് ആശ്രയ ചാരിറ്റബിൾ സൊസൈറ്റി രജതജൂബി ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ഗൃഹാങ്കണപുസ്തക ചർച്ച സംഘടിപ്പിച്ചു. 'ടോട്ടോ ചാൻ' എന്ന പുസ്തക ചർച്ചക്ക് അധ്യാപക അവാർഡ് ജേതാവ് പി.പി. കുട്ടികൃഷ്ണൻ നേതൃത്വം നൽകി.
'പുസ്തകമാണ് ലഹരി -വായനയാണ് ലഹരി -അറിവാണ് ലഹരി' എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾക്ക് പ്രതിമാസ പരിപാടിയായി ഗൃഹാങ്കണപുസ്തക ചർച്ച നടത്തുന്നത്. ചടങ്ങിൽ ആശ്രയ പ്രസിഡണ്ട് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. ഡോ: കെ.സി. വിജയരാഘവൻ ഡോ:എം.കെ.രാധഷ്ണൻ, കെ.രാജൻ , എസ്.കെ. കുട്ടോത്ത് , ഡോ: കെ.എം.ജയശ്രി , ബിന്ദു മോൾ പി.എസ് , , കൃഷ്ണേന്ദു. എസ്. കെ , ബിജിന ശ്രീജിത്ത് , എം.കെ. ഷീല ,വി.പി പത്മിനി , പൂളത്തിൽ സുനിൽ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി.
Ashraya Charitable Society celebrates silver jubilee; organizes Grihangana Pustaksha discussion