കടമേരി:(vatakara.truevisionnews.com) പോളിയോ വൈറസ് നിർമ്മാർജ്ജന യജ്ഞത്തിൻ്റെ ഭാഗമായി ആരോഗ്യ കുടുബ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കീരിയങ്ങാടിയിൽ പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് രണ്ട് തുള്ളി വീതം പോളിയോ തുള്ളിമരുന്ന് നൽകിയത്. കീരിയങ്ങാടി അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടി വാർഡ് മെമ്പർ ടി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഇന്ദിര, ആരോഗ്യ പ്രവർത്തക വി.വി. നിഷ എന്നിവർ നേതൃത്വം നൽകി. രാവിലെ എട്ട് മണി മുതൽ ആരംഭിച്ച തുള്ളി മരുന്ന് വിതരണ പരിപാടി വൈകുന്നേരം അഞ്ച് മണിവരെ തുടർന്നു.
'Two drops of life'; Pulse polio drops distribution begins in Kiriangadi