തറോപ്പൊയിൽ: ( vatakara.truevisionnews.com) ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചെറിയാണ്ടി അങ്കണവാടിയിൽ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ആയിഷ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
പി.കെ അഷറഫ്, സി വി നൗഫൽ, ആശാവർക്കർ മോളി കെ, അങ്കണവാടി വർക്കർ ബിന്ദു, പ്രവീണ കെ, അർഷിന സി.വി തുടങ്ങിയവർ സംബന്ധിച്ചു.
Pulse polio drops distributed in Ayanjary