വടകര: (vatakara.truevisionnews.com) വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ നിര്‍മാണപ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ്ങ് നടത്തി. ഒക്ടോബര്‍ നാലിന് കെ.കെ രമ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 13ന് മാര്‍ക്കിങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വടകര അഞ്ചുവിളക്കുമുതല്‍ അക്ലോത്ത് നടവരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലും മാര്‍ക്കിങ്ങ് നടത്തി.
സ്ഥലം നഷ്ടപ്പെടുന്ന വ്യാപരികളും വീട്ടുടമസ്ഥരുമെല്ലാമായി ജനപ്രതിനിധികള്‍ സംസാരിച്ചു. റോഡിന്റെ പ്രവൃത്തിയില്‍ സ്ഥലം നഷ്ടപ്പെടുന്നവരുടെ മതിലുകള്‍ പുനര്‍നിര്‍മിക്കാനും വ്യാപാരസ്ഥാപനങ്ങള്‍ അറ്റകുറ്റപണി നടത്താനും നേരത്തെ തീരുമാനമായിരുന്നു.




മാര്‍ക്കിങ്ങ് നടത്താന്‍ എം.എല്‍.എയോടൊപ്പം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു,വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അധ്യക്ഷന്‍ എം.ബിജു, കൗണ്‍സിലര്‍മാരായ കെ.നളിനാക്ഷന്‍, എന്‍.കെ പ്രഭാകരന്‍, പി.കെ.സി അഫ്സല്‍, സി.കെ ശ്രീജിന, നിഷ മിനീഷ്, പി.ടി സത്യഭാമ എന്നിവരും കെ.ആര്‍.എഫ്.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Marking of Vadakara reach of Vadakara-Vilyappally-Chelakkad road completed