മേമുണ്ട: ( vatakara.truevisionnews.com) ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ പങ്കുചേർന്ന് മേമുണ്ട ഹൈസ്കൂൾ 2005 എസ്.എസ്.എൽ.സി. ബാച്ചായ 'ല പിസാറ'. കൂട്ടായ്മയുടെ ഭാഗമായി തണൽ ഡയാലിസിസ് സെന്ററിലെയും പാലിയേറ്റീവ് കെയർ യൂണിറ്റിലെയും താമസക്കാർക്കായി കുടിവെള്ള ബോട്ടിലുകളും ഫ്ലാസ്‌കുകളും കൈമാറി.
തണലിലെ താമസക്കാരുടെ ദിനജീവിതത്തിന് ആശ്വാസമാകുന്ന ഈ പ്രവർത്തനം, മനസിൽ നിറഞ്ഞ കാരുണ്യത്തിന്റെയും സഹൃദയത്വത്തിന്റെയും പ്രതിഫലനമായി. ‘ല പിസാറ ബാച്ച് കരുതലിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാഹരണമായി മാറിയിരിക്കുന്നു.




ഇതിൻ മനസ് കണ്ടവർക്കു തണലിന്റെ ഭാഗത്ത് നിന്ന് ‘ല പിസാറ– മേമുണ്ട ഹൈസ്കൂൾ 2005 എസ് എസ് എൽ സി ബാച്ചിന് നന്ദിയും അഭിനന്ദനവും അറിയിച്ചു.
Memunda High School 'La Pisara' batch handed over drinking water bottles and flasks to residents of Thanal