Dec 4, 2025 10:57 AM

അഴിയൂർ:(https://vatakara.truevisionnews.com/) സംസ്ഥാനത്ത് സി പി എമ്മും, പിണറായിയും ശബരിമലയിൽ നടത്തിയത് സംഘടിത രാഷ്ട്രീയ കൊള്ളയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിശ്വാസ സമൂഹത്തെ വഞ്ചിച്ച വർക്ക് ബാലറ്റ് പേപ്പറിലൂടെ വിധിയെഴുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ചോമ്പാൽ ഹാർബർ മേഖല ജനകീയ മുന്നണി കുടുംബ സംഗമവും, ചോമ്പാൽ ബിച്ചുമ്മ പള്ളിക്ക് സമീപം ആരംഭിച്ച ഹാർബർ വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കൊള്ളയുടെ പേരിൽ അറസ്റ്റിലായ രണ്ട് പേരും പിണറായിയുടെ വിശ്വസ്തരാണ്. ഇതോടെ സ്വർണ്ണ കൊള്ളയിൽ നിന്ന് അദ്ദേഹത്തിന് മാറി നിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. എൻ ഇ ബ്രാഹിം, അധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥികളായ ഹാരിസ് മുക്കാളി, ജലജ വിനോദ് ചെയർമാൻ കെ അൻവർ ഹാജി, ടി സി രാമചന്ദ്രൻ ഇ ടി അയ്യൂബ്, പി ബാബുരാജ് , പ്രദീപ് ചോമ്പാല, യു എ റഹീം, കെ അനിൽകുമാർ , സോമൻ കൊളരാട്, ആനിക്ക ശിവൻ, കെ പി ജയപ്രദിഷ് , കുന്നുമ്മൽ പ്രമോദ്, എന്നിവർ സംസാരിച്ചു.

Mullappally Ramachandran, Azhiyur, former KPCC President

Next TV

Top Stories










News Roundup