വടകര:(https://vatakara.truevisionnews.com/) മൂന്നു ദിവസങ്ങളിലായി വടകര:ഡിസ്ട്രിക് കരാട്ടെഅസോസിയേഷന്റെ ഇരുപതി എട്ടാമത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 213 പോയന്റ് നേടി തുടർച്ചയായി മൂന്നാം തവണയും അൾട്ടിമെക്സ് മേമുണ്ട, ഓവറോൾ ചാമ്പ്യൻമാരായി 122 പോയന്റ് നേടി , ബുഡൊ കരാട്ടെ സ്കൂൾ വടകര രണ്ടാം സ്ഥാനത്തും , 97 പോയന്റ് നേടി നാദപരം റോഡ് ഗായത്രി കരാട്ടെ സ്കൂൾ മുന്നാം സ്ഥാനവും നേടി. ബി.എസ്.എഫ് ഡപ്യൂട്ടി കമാണ്ടന്റ് വിവേക് മിശ്ര വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു,ഐ പി എം അക്കാദമിയിൽ നടന്നചടങ്ങിൽ ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി കെ രതീഷ് കുമാർ അധ്യക്ഷത വഹിച്ചു., പി.കെ.വിജയൻ, വി.എം ഷീജിത്ത്, പ്രദീപ് ചോമ്പാല , രജീഷ്.സി.ടി,അർഷാദ് എൻ ടി കെ, അഞ്ജന പി കുമാർ, അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
District Karate Memunda Champions







































