വടകര : (https://vatakara.truevisionnews.com/) വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുന്നതിൻെറ ഭാഗമായി കോട്ടപ്പള്ളി പാലം പുനർ നിർമ്മിക്കുകയാണ്. കനാലിലൂടെ ജലയാനങ്ങൾക്ക് പോകാൻ കഴിയുന്ന വീതിയിലാണ് നിർമ്മാണം.പ്രവർത്തിയുടെ ഭാഗമായി സർവ്വീസ് റോഡ് നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു.
കാവിൽ തീക്കുനി റോഡിൻറെ ഭാഗമായി 12 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുക. പാലത്തിനടിയിലായി 32 മീറ്റർ വീതിയിലും, ജലനിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിലും ജലയാനങ്ങൾക്ക് പോകാൻ സാധിക്കുന്ന തരത്തിലാണ് നിർമ്മാണം ഉണ്ടാവുക. നിലവിൽ പാലത്തിനടിയിൽ കനാലിന്റെ വീതി 11 മീറ്റർ മാത്രമാണ് ഉള്ളത്.
സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതിയുടെ ഭാഗമായ, ഈ നിർമ്മാണത്തിന്റെ നിർവഹണ ചുമതല ഉൾനാടൻ ജലഗതാഗത വിഭാഗത്തിനാണ്.
Vadakara Mahe Canal to national waterway status









































