ആയഞ്ചേരി:(https://vatakara.truevisionnews.com/) പേവിഷബാധയുമായി ബന്ധപ്പെട്ട് ചീക്കിലോട് യുപി സ്‌കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ആയഞ്ചേരി വെറ്ററിനറി ഹോസ്പിറ്റൽ സർജൻ ഡോ:അബ്ദുറബീബ് ക്ലാസ് ഉദ്ഘാടനം ചെയ്തു.
ജന്തു ജന്യ രോഗങ്ങൾ, പേവിഷ ബാധ മനുഷ്യരിലേക്ക് പകരുന്ന രീതി, നായ കടി ഏൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ അദ്ദേഹം വിവരിച്ചു.
പ്രധാനാധ്യാപകൻ സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ച പരിപാടിയിൽ റഷീദ് മുറിച്ചാണ്ടിയിൽ, കെ.കെ.റഹ്‌മത്ത്, ടി.അഷ്റഫ്, പി.പി.ഷബിന, എം.പി.നൗഫൽ, ഒ.കെ.ശുഹൈബ് എന്നിവർ സംസാരിച്ചു.
Rabies awareness class held in Ayanjary
































.jpeg)


_(17).jpeg)




