അഴിയൂർ:(https://vatakara.truevisionnews.com/) സിപിഎം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്‌നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രവുമടക്കം ചിഹ്നമാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട ഗതികേടിൽ സിപിഎം പാർട്ടി എത്തിച്ചേർന്നിരിക്കുകയാണെന്ന് ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.
ജില്ല പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സിബിയുടെ സ്ഥാനാർത്ഥി പര്യടന സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചിഹ്നത്തിൽ സിപിഎമ്മിന്റെ പ്രവർത്തകർ പോലും വോട്ട് ചെയ്യിലെന്ന തിരിച്ചറിവാണ് ഇതിന് കാരണമായതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജനകീയ മുന്നണി പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബാബു ഒഞ്ചിയം മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ടി. അയൂബ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എൻ.സരള ടീച്ചർ ,കേരള കോൺ (ജേക്കബ്ബ് ജില്ല ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല , ടി സി രാമചന്ദ്രൻ ,എം.പി. ദേവദാസൻ, പി. ബാബുരാജ്,യു.എ. റഹിം , സി സുഗതൻ സോമൻ കൊളരാട് എന്നിവർ പ്രസംഗിച്ചു.
CPM in dire straits, having to abandon its own party symbol and contest elections - N Venu









































