വടകര:(https://vatakara.truevisionnews.com/) ജില്ലാ പഞ്ചായത്ത് മണിയൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ ദിനേശന്റെ ഡിവിഷൻ പര്യടനം സമാപിച്ചു. വ്യാഴം രാവിലെ വില്യാപ്പള്ളി യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഏഴോടെ കാവിൽ റോഡിലാണ് സമാപിച്ചത്. മേമുണ്ടയിലെ ജാഥ സ്വീകരണ പരിപാടിയിൽ സിനിമാതാരം ഗായത്രി വർഷ പങ്കെടുത്തു.
വിനോദ് ചെറിയത്ത് അധ്യക്ഷനായ സമാപന സമ്മേളനവും എൽഡിഎഫ് കുട്ടോത്ത് മേഖല തെരഞ്ഞെടുപ്പ് റാലിയും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാഗേഷ് പുറ്റാറത്ത് സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബ്ലോക്ക് ഡിവിഷനുകളിലെയും പഞ്ചായത്ത് വാർഡ് സ്ഥാനാർഥിൾ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ, ആർ ബാലറാം, ടി സി രമേശൻ, കെ പി ശ്രീജിത്ത്, നിധിൻ കെ വൈദ്യർ. കെ ലിനീഷ്, പി പി മുകുന്ദൻ, അഡ്വ. ബിനൂപ് തുടങ്ങിയവർ സംസാരിച്ചു.
LDF candidate K.K. Dineshan's division tour concludes



























.jpeg)
.jpeg)
.png)




