വടകര: (vatakara.truevisionnews.com) കെ.മുരളീധരൻ നയിക്കുന്ന വിശ്വാസസംരക്ഷണ ജാഥക്ക് കൊയിലാണ്ടിയിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ വടകര ബ്ലോക്കിൽ നിന്ന് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കും. 14 ന് കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥക്ക് 15-ാംതിയ്യതി വൈകിട്ട് നാലുമണിക്കാണ് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നത്. വടകര ബ്ലോക്കിൽ പെട്ട ചോറോട്, വടകര, പുതുപ്പണം മണ്ഡല ങ്ങളിൽ നിന്നാണ് ആയിരം പ്രവർത്തകരെ പങ്കെടുപ്പിക്കുക.
ചോറോട് മണ്ഡലം കൺവെൻഷൻ ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ടി.കെ.നജൽ അധ്യക്ഷത വഹിച്ചു. വടകര, പുതുപ്പണം മണ്ഡലം കൺവെൻഷനുകളിൽ വി.കെ.പ്രേമൻ, സുധീഷ് വള്ളിൽ അഡ്വ.ഇ.നാരായണൻ നായർ, സി.നിജൻ, കെ പി കരുണൻ, കളത്തിൽ പീതാംബരൻ, കരിമ്പനപ്പാലം ശശിധരൻ, പി.എസ്. രജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
'To participate'; A thousand people from Vadakara join the faith protection march