വടകര : ഗ്ലോബ് തിയേറ്റർ ഒരുക്കുന്ന വടകര നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ നിർവഹിച്ചു.
ചടങ്ങിൽ ജയൻ മൂരാട്, ആവണി രാജേഷ്, സനേഷ്, ഷിജു, അനിൽകുമാർ, സന്തോഷ്, സുഗുനേഷ് കുറ്റിയിൽ, കനകൻ, വൈഷ്ണവി, ഇസ്മായിൽ, എന്നിവർ പങ്കെടുത്തു.




ഒക്ടോബർ 27 മുതൽ 31 വരെ ടൌൺ ഹാളിൽ 5 ദിവസങ്ങളിലായി കേരളത്തിലെ പ്രശസ്തമായ നാടക സമിതികൾ ആണ് നാടകോത്സവത്തിൽ നാടകങ്ങൾ അവതരിപ്പിക്കുന്നത്.
1) ഒക്ടോ: 27
തിരുത്ത് (സംഘചേതന തിരുവനന്തപുരം)
2) ഒക്ടോ : 28
കാലം പറക്ക്ണ്
(സങ്കീർത്തന കോഴിക്കോട്)
3) ഒക്ടോ : 29
അങ്ങാടിക്കുരുവികൾ
(കായം കുളം പീപ്പിൾ തിയേറ്റർ)
4) ഒക്ടോ : 30 :
വംശം
(തിരവനന്തപുരം അജന്ത)
5) ഒക്ടോ: 31
പകലിൽ മറഞ്ഞിരുന്നൊരാൾ
(വള്ളുവനാട് ബ്രഹ്മ)
നടക്കോത്സവത്തിന്റെ വിജയത്തിനായി മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു, വൈസ് ചെയർമാൻ സതീശൻ മാഷ്, നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ എന്നിവർ രക്ഷധികാരികൾ ആയും രാജേഷ് ആവണി ജനറൽ കൺവീനർ ആയും സനേഷ് കുമാർ ട്രഷറിയും വിപുലമായ സ്വാഗതസംഘമാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
Globe Theatre Vadakara Drama Festival from 27th