ചോമ്പാല: (vatakara.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റും മുൻ എം.എൽ.എ.യുമായിരുന്ന എം.കെ. പ്രേംനാഥിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അനുസ്മരണ സമ്മേളനം അഡ്വ. രാജീവൻ മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.
ഡോ. ലോഹ്യയുടെ ദര്‍ശനങ്ങള്‍ കാത്ത് സൂക്ഷിച്ച സോഷ്യലിസ്റ്റാണ് എം.കെ.പ്രേംനാഥെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ലീല അധ്യക്ഷത വഹിച്ചു. എം.വി.ജയകാശ്, എടയത്ത് ശ്രീധരന്‍, ടി.എന്‍.കെ.ശശീന്ദ്രന്‍, സുധീര്‍ മഠത്തില്‍, കലാജിത്ത് മടപ്പള്ളി, എന്‍.അമ്മത്, പ്രശാന്ത് ചോമ്പാല എന്നിവര്‍ സംസാരിച്ചു.
The second death anniversary of prominent socialist MK Premnath was observed in Chombhal.