വടകര : (vatakara.truevisionnews.com) രംഗശ്രീയുടെ ബാനറിൽ സുജു പ്രഭാകരൻ നിർമ്മിച്ച ഒഞ്ചിയം പ്രഭാകരൻ സംഘവും അവതരിപ്പിച്ച പൂമാതൈ പൊന്നമ്മ വടക്കൻപാട്ട് പെൻഡ്രൈവ് വടകര ടൗൺഹാളിൽ നടന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു. മതങ്ങൾക്കും ജാതികൾക്കും അതീതമായി അതിർവരമ്പുകളില്ലാത്ത സ്നേഹമാണ് വടക്കൻപാട്ടുകളുടെ സന്ദേശമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
ഗായകൻ വി.ടി മുരളി പെൻഡ്രൈവ് ഏറ്റുവാങ്ങി.കെ കെ രമ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ലവ്‌ലിൻ, പി.ഹരീന്ദ്രനാഥ് , ടി.പി ബിനീഷ് . മുഹമ്മദ് ഗുരുക്കൾ, തില്ലേരി ഗോവിന്ദൻമാസ്റ്റർ, മധു ഗുരുക്കൾ, പി.പി രാജൻ, പ്രേംകുമാർ വടകര, കെ.അശോകൻ, രാജാറാം തൈപ്പള്ളി, ഒഞ്ചിയം ബാബു , പി.പി അനിൽകുമാർ, പി.കെ സുജിത്ത് എം.കെ വസന്തൻ സുകു വടക്കയിൽ എന്നിവർ .സംസാരിച്ചു
'Poomathai Ponnamma'; Audio pen drive released by Kaithapram Damodaran Namboothiri