വടകര തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്; മണ്ഡലം കൺവൻഷൻ കോട്ടപ്പറമ്പിൽ നടന്നു

വടകര തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്; മണ്ഡലം കൺവൻഷൻ കോട്ടപ്പറമ്പിൽ നടന്നു
Mar 23, 2026 11:44 AM | By Krishnapriya S R

വടകര: (vatakara.truevisionnews.com)  കോട്ടപ്പറമ്പിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയത്തെ സാക്ഷിയാക്കി വടകര മണ്ഡലം എൽ.ഡി.എഫ് കൺവൻഷൻ നടന്നു. ഇത്തവണ വടകര മണ്ഡലം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെ നടന്ന കൺവൻഷൻ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു.

വടകരയിൽ എൽ.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക, ജില്ലാ സെക്രട്ടറിയറ്റംഗം സി. ഭാസ്കരൻ തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മനയത്ത് ചന്ദ്രൻ ചെയർമാനും ടി.പി. ബിനീഷ് സെക്രട്ടറിയും സി. കുമാരൻ കൺവീനറുമായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു. വി.കെ. സന്തോഷ് ആണ് ട്രഷറർ. കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉൾപ്പെടുത്തി വിപുലമായ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി പാനലുകളും കൺവൻഷനിൽ പ്രഖ്യാപിച്ചു.

Vadakara constituency convention held in Kottaparambil

Next TV

Related Stories
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

May 11, 2026 11:05 AM

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ...

Read More >>
Top Stories










News Roundup