വടകര: (vatakara.truevisionnews.com) വടകര ഏരിയയിലെ ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എ.എം. റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.കെ. രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര അസംബ്ലി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. ഭാസ്കരൻ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. വി.കെ. വിനു, എ. കുഞ്ഞിരാമൻ എന്നിവരും ചടങ്ങിൽ സംസാരിക്കുകയും എൻ. സുരേഷ് സ്വാഗതം പറയുകയും ചെയ്തു.
Load laborer family gathering in Vadakara for the victory of LDF candidates


































