May 12, 2026 10:10 AM

അഴിയൂർ:(vatakara.truevisionnews.com) മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇരുപതാം വാർഡിലെ ശുചീകരണ പ്രവൃത്തികൾ വാർഡ് മെമ്പർ സബാദ് വി.പി. ഉദ്ഘാടനം ചെയ്തു. അഞ്ചാംപീടിക, ഹൈസ്കൂൾ ബീച്ച് റോഡ് പരിസരങ്ങളിലായിരുന്നു പ്രധാനമായും ശുചീകരണം നടന്നത്.

വാർഡിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ വലിച്ചെറിഞ്ഞ അജൈവ മാലിന്യങ്ങൾ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ചാക്കുകളിലാക്കി തുടർനടപടികൾക്കായി ഹരിത കർമ്മസേനയ്ക്ക് കൈമാറി. വരാനിരിക്കുന്ന മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

പരിപാടിയിൽ വാർഡ് വികസന സമിതി അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സേവാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഷാക്കിർ ആർ. എം, റമീസ് ബാബരി, ഷംസീർ നെല്ലോളി, സനൂജ് ടി പി, ഷെറീസ് പി പി, റാഷിദ്‌ നെല്ലോളി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Ward-level cleaning intensified in Azhiyur Panchayat

Next TV

Top Stories










News Roundup