പുതിയ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവ; 'കഥാവീട്' പ്രകാശനം ചെയ്ത് എം. മുകുന്ദൻ

പുതിയ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവ; 'കഥാവീട്' പ്രകാശനം ചെയ്ത് എം. മുകുന്ദൻ
Mar 23, 2026 11:59 AM | By Krishnapriya S R

വടകര: (vatakara.truevisionnews.com)  പുതിയ കാലത്തെ കഥകൾ ഭാഷകൊണ്ട് ഇന്ദ്രജാലം തീർക്കുന്നവയാണെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. വടകര ടൗൺഹാളിൽ നടന്ന 'കഥാവീട്, പി.ഒ. മടപ്പള്ളി കോളേജ്' എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങൾ മരിക്കുകയാണെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ കാലത്തിന് അനുയോജ്യമായ വായനക്കാർ നിരന്തരം വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1970 മുതൽ മടപ്പള്ളി കോളേജിൽ പഠിച്ചിറങ്ങിയ, മൺമറഞ്ഞുപോയവരടക്കമുള്ള 21 എഴുത്തുകാരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ പുസ്തകം പ്രകാശനം ചെയ്തു. സർഗ്ഗാത്മകതയുടെ ദംശനം ഏൽക്കുക എന്നത് വലിയൊരു ഭാഗ്യമാണെന്നും അത്തരം സൗഭാഗ്യം ലഭിച്ച 21 പേരുടെ രചനകൾ കലാലയ സാംസ്കാരിക ജീവിതത്തിലെ പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഡോ. സുനീഷ് കൃഷ്ണൻ പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. നൗറ ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ദുമേനോൻ, സിതാര എസ്., ആർട്ടിസ്റ്റ് മദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

തയ്യുള്ളതിൽ രാജൻ സ്വാഗതവും കെ.പി. സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

Content Highlight: M. Mukundan releases 'Kathaveedu'

Next TV

Related Stories
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

Jun 28, 2026 10:53 AM

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് , കർഷക സേവന കേന്ദ്രം,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
Top Stories

News Roundup

Entertainment News