ആയഞ്ചേരി : (vatakara.truevisionnews.com) വടകരയിലെ ആയഞ്ചേരി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ പറമ്പിൽ ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. ഇതിന്റെ ഉദ്ഘാടനം ഒക്‌ടോബർ 17-ന് 3 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
ഒരു കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിർമ്മിച്ചത്. മൂന്ന് ക്ലാസ് മുറികൾ, ഒരു സ്റ്റേജ് കം ക്ലാസ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.
ഉദ്ഘാടന ചടങ്ങിൽ കെ.പി. കുഞ്ഞമ്മളുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കുകയും ഷാഫി പറമ്പിൽ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, മെമ്പർ എ. സുരേന്ദ്രൻ, പ്രധാനാധ്യാപകൻ അക്കായി നാസർ, പി.ടി.എ. പ്രസിഡന്റ് തയ്യിൽ നൗഷാദ്, പി.എം. കുമാരൻ, ഇ.പി. കുഞ്ഞബ്ദുള്ള, വി.പി. രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.
A new building for the Govt. UP School in Parambil at a cost of one crore; Minister Sivankutty to inaugurate