വൈക്കിലശ്ശേരി:(vatakara.truevisionnews.com) ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുടുംബശ്രി യൂണിറ്റുകൾ ചേർന്ന് വാർഷികാഘോഷം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രി സിഡിഎസ് ചെയർപെഴ്സൺ കെ. അനിത മുഖ്യ അതിഥിയായി.
എഡിഎസ് പ്രസിഡണ്ട് ഗീത എം.ടി.കെ. അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് മെമ്പർ ലീബ പി.ടി.കെ.സ്വാഗതവും ധന്യഎം.സി.നന്ദിയും പറഞ്ഞു. അടുക്കളകളിൽ രുചികരമായ ഭക്ഷണമൊരുക്കലും വീട് പരിപാരിക്കലും മാത്രമല്ല സാധാരണയിൽ സാധാരണക്കാരായ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പകലന്തിയോളം കഷ്ടപ്പെടുന്ന സത്രീകൾക്ക് കലയും സംഗീതവും വിനോദ പരിപാടികളും വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള പരിപാടികളായിരുന്നു വേദിയിൽ .




മ്യൂസിക്കൽ ചെയർ, കലം ഉടക്കൽ, ലെ മൺ സ്പൂൺ മത്സര ങ്ങളും. ഒപ്പന, ഗ്രൂപ്പ് ഡാൻസ്,കൈകൊട്ടിക്കളി, നാടൻ പാട്ട് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി, മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനകീയ മെമ്പർക്ക് കുടുംബശ്രീ വക ഉപഹാരം ജനാവലിയെ സാക്ഷിനിർത്തി സിഡിഎസ് മെമ്പർ ലീബ നൽകി.
'Kalavedi'; Chorode Kudumbashree organized its annual celebration