വടകര:(vatakara.truevisionnews.com) വടകര മുനിസിപ്പാലിറ്റിയിലെ പെരുവാട്ടുംതാഴെ വെച്ച് 1.210 കിലോഗ്രാം കഞ്ചാവുമായി രാജസ്ഥാൻ സ്വദേശിയായ റാം സഹായി (37) എന്നയാളെ എക്‌സൈസ് പിടികൂടി. മറ്റൊരാൾക്ക് കൈമാറാനായി പെരുവാട്ടുംതാഴെ ഫാമിലി റെസ്റ്റോറന്റിന് സമീപം കാത്തുനിൽക്കുമ്പോഴാണ് ഇയാൾ വടകര സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. പെരുവാട്ടുംതാഴെ വാടകവീട്ടിൽ താമസിക്കുന്ന റാം സഹായി കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. നേരത്തെ ജെ.ടി.എസിന് സമീപത്തെ ക്വാർട്ടേഴ്‌സിൽ നിന്ന് എക്‌സൈസ് അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് സ്വദേശി ബാബുലാലിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ ഉനൈസ്.എൻ.എം, ഷിരാജ്. കെ, സിവിൽ എക്‌സൈസ് ഓഫീസർ ശ്രീനാഥ്. കെ.എം, ഡ്രൈവർ പ്രജീഷ്. ഇ. കെ എന്നിവരും പ്രതിയെ പിടികൂടിയ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Escape attempt fails; Construction worker caught with 1.2 kg of ganja in Vadakara