വടകര:(vatakara.truevisionnews.com) വടകരയിൽ വീണ്ടും വലിയ കഞ്ചാവ് വേട്ട . അടക്കാത്തെരു ജെടിഎസിനു സമീപത്തെ ക്വാർട്ടേഴ്‌സിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 8.715 കിലോഗ്രാം കഞ്ചാവുമായി ഉത്തർ പ്രദേശിലെ ഫിറോസബാദ് സ്വദേശിയായ ബാബു ലാൽ (31) അറസ്റ്റിലായി. ഇയാൾ താമസിക്കുന്ന മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.മാർബിൾ തൊഴിലാളിയായ ഇയാൾ നാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് എക്‌സൈസ് പറയുന്നത്.
ഏകദേശം പത്ത് വർഷമായി വടകരയിൽ താമസിക്കുന്ന ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന രീതിയിലാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഹിരോഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ പശ്ചിമബംഗാൾ സ്വദേശിയെ കഞ്ചാവുമായി പിടികൂടിയതിനു പിന്നാലെയാണ് ഈ പുതിയ അറസ്റ്റ്. എക്‌സൈസ് ഇൻസ്‌പെക്ടർ അനുശ്രീ.എം, അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റിവ് ഓഫീസർമാർ, സിവിൽ എക്‌സൈസ് ഓഫീസർമാർ, ഡ്രൈവർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Excise arrests 31-year-old man with 8.715 kg of ganja hidden under bed in Vadakara