വടകര : (vatakara.truevisionnews.com) അർപ്പണവും മികച്ച സാമൂഹിക സേവനവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂനിറ്റിനുള്ള 2025 ലെ പുരസ്ക്കാരം കടമേരി ആർഎസി എച്ച് എസ് എസ് യൂനിറ്റ് കരസ്ഥമാക്കി. രണ്ട് വർഷത്തെ മികച്ച പ്രവർത്തനങ്ങളാണ് യൂനിറ്റിന് അവാർഡിന് അർഹമാക്കിയത് . കോഴിക്കോട് എം എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച യൂനിറ്റിനുള്ള പുരസ്ക്കാരം കോഴിക്കോട് ആർ .ഡി.ഡി രാജേഷ് കുമാർ വിതരണം ചെയ്തു.
പതിനഞ്ചോളം തയ്യൽ മെഷിൻ പാവപ്പെട്ട സ്ത്രീകൾക്ക് ഉപജീവനത്തിനായി നൽകി. ഉപജീവനത്തിനായി ആടിനെ നൽകി. തണൽ എടച്ചേരി, ദയ തീക്കുനി, തണൽ വടകര തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംഭാവനകൾ നൽകുകയും ചെയ്തു . എല്ലാ വർഷവും ഓണത്തിനും പെരുന്നാളിനും അർഹതപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനോടൊപ്പം വീടുകൾ വൈദ്യുതീകരിക്കുകയും പ്ലാസ്റ്ററിംഗ് നടത്തുകയും ചെയ്തു.




ആർ ഡി ഡി രാജേഷ് കുമാർ ആർ. നിന്ന് പ്രോശാം ഓഫീസർ കുഞ്ഞമ്മദ് കെ.പി വളണ്ടിയർ ലീഡർ റിയ ആർ സിയാന ഹിബ ഹിലാൽ നാസ് ലിൻ എന്നീ വർ ഏറ്റ് വാങ്ങി. മനോജ്കുമാർ , ശ്രീചിത്ത് ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Service Excellence; Best NSS Unit Award in the District to Kadameri RAC HSS