ചോമ്പാല : ( vatakara.truevisionnews.com ) സൈബർ കേസ് പ്രതികളെ ആന്ധ്രപ്രദേശിലെ കവാലിയിൽ വെച്ച് ചോമ്പാല പോലീസ് പിടികൂടി. ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ ഗിരീഷ് (22), അമീർ സുഹൈൽ ഷെയ്ക്ക് (28) എന്നിവരെയാണ് ചോമ്പാല പോലീസ് സംഘം നെല്ലൂർ ജില്ലയിലെ കവാലി വൺ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് പിടികൂടിയത്.
2024 ജൂൺ മാസത്തിൽ സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ഓൺലൈൻ ലോണെടുക്കാൻ ശ്രമിച്ച ഒഞ്ചിയം സ്വദേശിയായ യുവാവിൻ്റെ 111000 രൂപ ഓൺലൈനിലിലൂടെ തട്ടിയെടുത്തതിൽ ചോമ്പാല പോലീസിൽ നൽകിയ പരാതി പ്രകാരം അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ കേസിൽ ഉൾപ്പെട്ട പണമുൾപ്പടെ മേഘ ഗിരീഷിൻ്റെ പേരിലുള്ള എച്ച് ഡി എഫ് സി ബാങ്ക് കവാലി ബ്രാഞ്ച് അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി വന്നതായും പ്രതികൾ 14 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തുകയായിരുന്നു.
ചോമ്പാല പോലീസ് ഇൻസ്പക്ടർ സേതുനാഥ് എസ് ആറിൻ്റെ നിർദ്ദേശ പ്രകാരം പ്രതിയെ പിടികൂടുന്നതിനായി സബ് ഇൻസ്പക്ടർ രജ്ഞിത്ത് കെ, എസ്. സിപിഒ സജിത്ത് പി ടി, സിപിഒ രാജേഷ് എം കെ എന്നിവരടങ്ങിയ അന്വേഷണ സംഘത്തെ ആന്ധ്രയിലേക്ക് അയക്കുകയും പ്രതികളെ പിടികൂടുകയായിരുന്നു. അമീർ സുഹൈൽ ഷെയ്ക്ക് വിജയവാഡ സ്വദേശിയുടെ 3 കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിലെ പ്രതി കൂടിയാണ്. ഈ കേസിലെ മറ്റൊരു പ്രതിയെ ഏർണ്ണാകുളത്ത് വെച്ച് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത് റിമാണ്ടിൽ കഴിഞ്ഞുവരികയാണ്.
Onchiyam native cheated of Rs 111,000 Cyber case accused arrested by Chombala police