അഴിയൂർ: (vatakara.truevisionnews.com) മാഹി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരം മൂന്നരയോടെ തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു. വടകരയിലെ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയും തമിഴ്നാട് കടലൂർ സ്വദേശിയുമായ വേൽ എന്നയാൾക്കാണ് കടിയേറ്റത്.
ഇദ്ദേഹത്തിന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയാണ് കടിയേറ്റത്. ഇദ്ദേഹം ഉടൻതന്നെ മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവ് നായകൾ കൂട്ടമായി നടക്കുന്നത്തിൽ യാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നുണ്ട്.
Stray dog attack; One injured after being bitten by a stray dog at Mahi railway station