അഴിയൂർ: ( vatakara.truevisionnews.com) വില്ലേജ് പരിധിയിൽ ഡാറ്റാബേങ്കിൽ ഉൾപ്പെട്ട വയൽ പ്രദേശങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതി. മയ്യഴി പുഴയോരം അടക്കം വ്യാപകമായി മണ്ണിട്ടു നികത്തുന്നത് തുടർന്നിട്ടും റവന്യൂ അധികൃതർ അലംഭാവം കാണിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.
അഴിയൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പനാട വയലിൽ കഴിഞ്ഞ ദിവസം പ്രവൃത്തി ദിവസങ്ങളിൽ പോലും നിരവധി ലോഡ് മണ്ണാണ് ഇറക്കിയത്. വാർഡ് മെമ്പറുടേയും റവന്യൂ അധികൃതരുടേയും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി.




ഇവിടെ മൈനർ ഇറിഗേഷൻ്റെ കനാൽ ഭൂമിയും കയ്യേറി മണ്ണിട്ടതായും മരങ്ങൾ മുറിച്ചതായും പരാതിയുണ്ട്. ഇതിനെതിരെയും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ചില രാഷട്രീയ പാർട്ടിക്കാർക്ക് ഭൂമാഫിയ പണം നൽകിയതിനാൽ പലരും നിസംഗത പാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
Extensive field filling in Azhiyur village Complaint of no action