വടകര : സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും ഭാവിയിലേക്കുള്ള വികസന ആശയങ്ങളും പങ്കുവെച്ച് തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന അധ്യക്ഷയായി. വിവിധ സേവന മേഖലയില്‍ മികവ് പ്രകടിപ്പിച്ചവരെയും പഞ്ചായത്തിന്റെ പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എം കെ സജിത്ത്കുമാര്‍ അവതരിപ്പിച്ചു.




ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും കില അംഗം മനോജ് പയമ്പ്ര അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വള്ളില്‍ ശാന്ത, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ടി രാഘവന്‍, മെമ്പര്‍മാരായ ഗോപി നാരായണന്‍, ടി വി സഫീറ, പി പി രാജന്‍, റിസോഴ്‌സ് പേഴ്‌സണ്‍ എന്‍ അനീഷ് കുമാര്‍, അസി. സെക്രട്ടറി ഇ കെ സജീവന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Thiruvallur Grama Panchayat Development Assembly shares development achievements and ideas