Dec 28, 2024 11:15 PM

വടകര: (vatakara.truevisionnews.com) വടകര തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ. കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്.

കടയിൽ ആരുമില്ലാത്ത സമയത്തു മുനീർ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

കടയിൽ നിന്നും പുറത്തിറങ്ങിയ യുവതി ബന്ധുക്കളോട് വിവരം പറഞ്ഞു. തുടർന്നു ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.


#young #woman #sexually #assaulted #inside #shop #TanneerPanthal #shopkeeper #arrested

Next TV

Top Stories