Jan 4, 2025 01:14 PM

വടകര: (vatakara.truevisionnews.com) പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കല- കരകൗശല മേളയുടെ ഭാഗമായി നടത്തിവരുന്ന ടൂറിസം ടോക്ക് സീരീസ്- 'റീഇമാജിനിങ് മലബാർ ടൂറിസം' ത്തിന്റെ മൂന്നാമത്തെ സംവാദം 'എക്സ്പ്ലോറിങ് കടത്തനാടൻ കളരി- ഹെറിറ്റേജ്, ഹെൽത്ത് & ഹീലിംഗ്' ഇന്നലെ സർഗാലയയിൽ വെച്ച് നടന്നു.

കളരിയിലെ വൈവിധ്യങ്ങളെക്കുറിച്ചും ഒരു ആയോധനകല എന്ന നിലയിൽ കളരിയുടെ വിവിധ തലങ്ങളെക്കുറിച്ചുമുള്ള സജീവമായ സംവാദങ്ങൾക്ക് വേദിയായി.

കടത്തനാട്ടിലെ വിവിധ കളരികളിലെ ഗുരുക്കന്മാരായ വളപ്പിൽ കണാരൻ ഗുരുക്കൾ, കെ കെ സജീവ് കുമാർ ഗുരുക്കൾ, കെ വി മുഹമ്മദ് ഗുരുക്കൾ, മധു ഗുരുക്കൾ, സുരേഷ് ഗുരുക്കൾ, കുഞ്ഞിമൂസ ഗുരുക്കൾ, ഡോ വീണ മണി(ഗവേഷക) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കളരിയുടെ പാരമ്പര്യാചാര്യങ്ങൾ, അവയുടെ ഉറവിടങ്ങളുമായി ബന്ധപ്പെട്ട മിത്തുകളെക്കുറിച്ചും ഐതീഹ്യങ്ങളെക്കുറിച്ചും വളപ്പിൽ കണാരൻ ഗുരുക്കൾ സംസാരിച്ചു.

കളരികളും കളരി പരിശീലനവും തുടർന്ന് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും കളരി കേരളത്തിന്റെ സ്വന്തം ആയോധനകാല ആണെങ്കിൽ തന്നെയും സാംസ്‌കാരിക തലത്തിലും ഉദ്യോഗസ്ഥതലത്തിലും കളരിയ്ക്കു വേണ്ട വിധം ശ്രദ്ധനൽകാൻ സാധിക്കാതെ പോകുന്നതിനെ കുറിച്ചും മധു ഗുരുക്കൾ അഭിപ്രായം പങ്കുവച്ചു.

വ്യത്യസ്ത കളരികളിൽ തുടരുന്ന വ്യവ്യത്യസ്ത രീതികൾക്ക് ഒരു ഏകീകരണം വേണ്ടതിന്റെ ആവശ്യകതയും പ്രാക്ടിക്കൽ, തീയ്യറി എന്നിങ്ങനെ ഒരു അക്കാഡമിക് ഘടന കളരിക്ക് കൊണ്ടുവന്നു ഇതൊരു സർട്ടിഫിക്കറ്റ് കോഴ്സാക്കി കൂടുതൽ ജനകീയമാക്കേണ്ടതിന്റെ ആവശ്യകതയും സംസാരിച്ചു. കൂടാതെ, കളരി ഒരു ആയോധന കല എന്നതിനുപരി ഒരു ചികിത്സാരീതി, കലാരൂപം എന്നിങ്ങനെ ടൂറിസ്റ്റുകളെ കൂടുതൽ ആകർഷിക്കു

കൂടാതെ, കളരി ഒരു ആയോധന കല എന്നതിനുപരി ഒരു ചികിത്സാരീതി, കലാരൂപം എന്നിങ്ങനെ ടൂറിസ്റ്റുകളെ കൂടുതൽ ആകർഷിക്കുന്ന രീതിയിലേക്ക് കൂടുതൽ തലത്തിലേക്ക് ശ്രദ്ധചെലുത്തേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചും ചർച്ച നടന്നു.

മലബാറിലെ പ്രത്യേകിച്ചും വടകരയിലെ വ്യത്യസ്ത ടൂറിസം സ്ഥാപനങ്ങളിൽ കടത്തനാടൻ കളരിയുടെ ഐതീഹ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒതയനനെയും ഉണ്ണിയാർച്ചയെയും ഉൾപ്പെടുത്തുന്ന ചിത്രങ്ങളും ശില്പങ്ങളും സ്ഥാപിക്കണമെന്ന് സജീവ് ഗുരുക്കൾ അഭിപ്രായപ്പെട്ടു.

കൂടാതെ, കളരി വളരെ സാധ്യത ഏറിയ ഒരു ഗവേഷണ വിഭാഗമാണ് എന്നും അതിന്റെ വ്യത്യസ്ത മേഖലകളിൽ വളർന്നു വരുന്ന ഗവേഷകർക്ക് റിസേർച്ച് ചെയ്യാനുള്ള സാധ്യതയുണ്ട് എന്നും ഗവേഷകയായ ഡോ വീണ മണി കൂട്ടിച്ചേർത്തു.

സർഗാലയ ഉൾപ്പടെയുള്ള ആർട്സ് & ക്രഫ്റ്റ്സ്, ടൂറിസം മേഖലയ്ക്ക് വേണ്ടി കളരിയെ കൂടുതൽ ജനകീയമാക്കുന്ന പദ്ധതികൾക്ക് കൂടുതൽ പിന്തുണ നൽകുമെന്ന ആശയം യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി പങ്കുവെച്ചു.

കളരി ഒരു കലാരൂപം എന്ന നിലയ്ക്കും ടൂറിസം സെന്ററുകളിൽ കാണികൾക്കായി ഒരുക്കണം എന്നും, ഒരു ഏകീകൃത രീതിയിൽ ഒരു അക്കാദമി കളരിക്കായി സ്ഥാപിക്കണം എന്നും കൂടുതൽ ആളുകളെ ആകർഷിക്കും വിധം കളരിയെ ജനകീയമാക്കി മാറ്റണമെന്നും സംവാദത്തിന്റെ അന്ത്യത്തിൽ കാണികൾ കൂട്ടിച്ചേർത്തു.


ഡോ. സന്ദേശ് (യുഎൽ റിസർച്ച് ഡയറക്ടർ) സ്വാഗതം പറഞ്ഞ ചർച്ചയിൽ ഡോ.ബിനോയ് മോഡറേറ്ററായി.

കൂടാതെ, പത്മശ്രീ മീനാക്ഷി ഗുരുക്കളും യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരിയും സംസാരിച്ചു.


#'Exploring #Kathtanadan #Kalari' #Yesterday #Sargalaya #venue #discussions #tourism #potential #Kalari

Next TV

Top Stories