വടകര: (vatakara.truevisionnews.com) വടകര എസ്.വി. ജെ. ബി സ്കൂളിൽ വെച്ച് സി പി ഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു.
ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വടകര സർക്കാർ ജില്ലാ ആശുപത്രിയിൽ അവശ്യമായ ജീവനക്കാരെ നിയമിക്കുക, കാർഡിയോളജി വിഭാഗം ആരംഭിക്കയും ഒ.പി സൗകര്യം മെച്ചപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ രാത്രികാല ഡ്യൂട്ടിക്ക് സ്പെഷലിസ്റ്റ് ഡോക്ടറെ കൂടി അനുവദിക്കുക, ഗൈനക്കോളജിവിഭാഗം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയം മുന്നോട്ടു വെച്ചു.
വടകര പട്ടണം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലും കാര്യക്ഷമമായും നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി പി.ഗീത അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും വരവ് - ചെലവ് കണക്കും സമ്മേളനം ചർച്ച ചെയ്ത അംഗീകരിച്ചു.
സെക്രട്ടറിയായി ഇ.ടി.കെ രാഘവൻ അസി സെക്രട്ടറിയായി കെ. പ്രദീപനെയും സമ്മേളനം തെരഞ്ഞെടുത്തു.
#CPI #organized #branch #meeting #Meppa