Feb 7, 2025 11:11 AM

വ​ട​ക​ര: (vatakara.truevisionnews.com) ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് 26 കി​ലോ പ​ണ​യ​സ്വ​ർ​ണം ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യു​ടെ സ​ഹാ​യി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ൽ കാ​ർ​ത്തി​കി​നെ​യാ​ണ്(30) റൂ​റ​ൽ ജി​ല്ല ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക​ര ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തി​രു​പ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് വ​ട​ക​ര ശാ​ഖാ മാ​നേ​ജ​റാ​യി​രു​ന്ന മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി മ​ധ ജ​യ​കു​മാ​റി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കാ​ർ​ത്തി​കി​നെ ക​ണ്ടെ​ത്താ​ൻ ക്രൈം​ബ്രാ​ഞ്ച് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര ബാ​ങ്കി​ൽ പ​ണ​യം വെ​ച്ച 26.24420 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം കാ​ർ​ത്തി​കി​ന്റെ സ​ഹാ​യ​ത്തോ​ടെ മ​ധ ജ​യ​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലെ ബാ​ങ്ക് ഓ​ഫ് സിം​ഗ​പ്പൂ​ർ, ക​ത്തോ​ലി​ക് സി​റി​യ​ൻ ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളു​ടെ വി​വി​ധ ശാ​ഖ​ക​ളി​ൽ പ​ണ​യം​വെ​ച്ചി​രു​ന്നു.

പ​ല​രു​ടേ​യും പേ​രി​ൽ പ​ണ​യം​വെ​ച്ച പ​ണം മ​ധ ജ​യ​കു​മാ​റി​ന്റെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പ്ര​തി വ​ല​യി​ലാ​യ​ത്.

ന​ഷ്ട​പ്പെ​ട്ട 15.850 കി​ലോ​യോ​ളം സ്വ​ർ​ണ്ണം പൊ​ലീ​സ് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ക്കി സ്വ​ർ​ണം ക​ണ്ടെ​ത്താ​നാ​ണ് പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തി​രു​പ്പൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

#Assistant #main #accused #arrested #case #26kg #gold #strike #Vadakara

Next TV

Top Stories










News Roundup