വടകര:(vatakara.truevisionnews.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വടകര നിയോജക മണ്ഡലം കമ്മിറ്റി ലഹരിക്കെതിരെ പ്രതിഷേധ ജ്വാല അഞ്ചു വിളക്ക് പരിസരത്ത് സംഘടിപ്പിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് വടകര മണ്ഡലം പ്രസിഡണ്ട് രജീഷ് പുതിയടത്ത് അധ്യക്ഷത വഹിച്ചു.


കെ. വി. വി ഇ എസ് വടകര മണ്ഡലം പ്രസിഡണ്ട് പി.എ അബ്ദുൽ ഖാദർ,യൂത്ത് വിങ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അമൽ അശോക്,യൂത്ത് വിംഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് റിയാസ് കുനിയിൽ,വനിതാ വിംഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രസിദ്ധ ധർമ്മരാജ് ,യൂത്ത് വിങ് ജില്ലാ കമ്മിറ്റിയംഗം നവാസ് കെ കെ, സുബൈർ ചോറോട്, ഗോപി എൻ പി എന്നിവർ സംസാരിച്ചു.യൂത്ത് വിംഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ഫസിലുറഹ്മാൻ സ്വാഗതവും മണ്ഡലം ട്രഷറർ വിജീഷ് കൈനാട്ടി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ രഖീഷ് അഴിയൂർ,നിധീഷ് വടകര, അമീർ വളപ്പിൽ, ഷൈജു എൻ.കെ, ഷസീർ സി. എച്ച്, വിനോദൻ പുനത്തിൽ ഹംസ ചേരിയിൽ എന്നിവർ നേതൃത്വം നൽകി.
#YouthWing #organized#protest #flame #against #drugabuse #vadakara