2025 മാർച്ച് 30ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായ് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ ശുചീകരണം നടത്താനും തുടർന്ന് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിക്കാനും കടമേരി എൽ പി സ്കൂൾ പരിസരം ചേർന്ന വാർഡ് വികസന സമിതി അംഗങ്ങളുടേയും, ശുചിത്യ സമിതി അംഗങ്ങളുടേയും യോഗം തീരുമാനിച്ചു.


മാർച്ച് 14 ന് വാർഡിലെ 6 കേന്ദ്രങ്ങളിൽ പൊതുശുചീകരണം നടത്തും കെ.വിപിടിക, മാക്കം മുക്ക് ബസ്സ് സ്റ്റോപ്പ്, ചെറുവാച്ചേരി മുക്ക്, കുറ്റിവയൽ , പുതിയോട്ടിൽ ഭാഗം, ആയഞ്ചേരി തെരു എന്നിവിടങ്ങളിലാണ് പൊതുശൂചികരണം നടക്കുക.
രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, കുടുബശ്രീ പ്രവർത്തകർ, കലാ-സാസ്കാരിക സംഘടകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാഗങ്ങൾ,ആരോഗ്യ പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവും മാർച്ച് 18 ന് വാർഡ് സഭ ചേർന്ന് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിക്കും.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വികസന സമിതി കൺവീനർ കെ മോഹനൻ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി , കെ.വി.സജേഷ്, ആശാ വർക്കർ ചന്ദ്രി പി,കുടുബശ്രീ സി.ഡി.എസ്സ് അംഗം നിഷ പി , ഹരിത കർമ്മസേനാഗം ഷീജ കെ , തൊഴിലുറപ്പ് മേറ്റ്മാരായ ബിജില കെ.പി, മല്ലിക കെ, എന്നിവർ സംസാരിച്ചു.
#Garbage #free #New #Kerala #Public #cleaning #March #Ayanjary #Grama #Panchayat