Mar 11, 2025 10:11 AM

വടകര: (vatakara.truevisionnews.com) പിൽഗ്രിം ടൂറിസം രംഗത്ത് വലിയ മാറ്റമാണ് ലോകനാർക്കാവ് ഗസ്റ്റ് ഹൗസ് നിർമ്മാണം വഴി ഉണ്ടായിരിക്കുന്നതെന്നും ലോകനാർക്കാവ് ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാക്കുമെന്നും സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.

വിദൂരത്ത് നിന്ന് വരുന്ന നിരവധി ആളുകൾക്ക് ഈ ഗസ്റ്റ് ഹൗസ് ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണ്.

ലോകനാർക്കാവ് ഗസ്റ്റ് ഹൗസ് പ്രവർത്തനം സംബന്ധിച്ച് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെയായി 1735 റൂം ബുക്കിംഗ് 130 ഡോർമെറ്ററി ബുക്കിംഗ് നടന്നതായും ഈനത്തിൽ ആകെ 26.33 ലക്ഷം രൂപ വരവായി ലഭിച്ചതായും സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

ക്ഷേത്രത്തിൽ കമ്പ്യൂട്ടറൈസേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്.ഇതോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.

#Online #booking #implemented #Lokanarkav #Guest $House #Minister #VNVasavan

Next TV

Top Stories










News Roundup