തോടന്നൂർ: (vatakara.truevisionnews.com) വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനമനസ്സാക്ഷി ഉണർത്താൻ ഫ്ലാഷ് മൊബുമായി വിദ്യാർഥികൾ.


തോടന്നൂർ യു.പി.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ.ആർ.സി, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫ്ലാഷ് മൊബ് അരങ്ങേറിയത്.
ചടങ്ങ് വടകര അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം.സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻറ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ സജിത്ത്.സി.ആർ, മദർ പി.ടി.എ.പ്രസിഡൻ്റ് സാബിറ ഇ.കെ, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
#Students #flash #mob #against #drug #abuse