ആയഞ്ചേരി: മാലിന്യ മുക്തനവകേരളം ക്യാമ്പയിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിലെ ശുചീകരണത്തിന് 100 കണക്കിന് ആളുകൾ പങ്കാളികളായ് .


വാർഡിനെ 6 ഭാഗങ്ങളാക്കി തിരിച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. ആയഞ്ചേരി തെരു, കുറ്റിവയൽ , പുതിയോട്ടിൽ ഭാഗം, ചെറുവാച്ചേരി ഭാഗം, മാക്കം മുക്ക്, കെ.വിപിടിക എന്നിവിടങ്ങളിലാണ് ജനകീയ ശൂചികരണം നടന്നത്.
മാർച്ച് 17 ന് സ്ഥാപനങ്ങളിൽ ശുചീകരണം നടക്കും. മാർച്ച് 18 ന് കടമേരി എൽ പി സ്കൂളിൽ ചേരുന്ന വാർഡ് ശുചിത്വ സഭയിൽ വെച്ച് 12-ാം വാർഡ് മാലിന്യ മുക്ത വാർഡായി പ്രഖ്യാപിക്കും.
തെരുവിൻ താഴവെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വികസന സമിതി കൺവീനർ കെ. മോഹനനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ് കോറോത്ത്, ആർ രാജീവൻ എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ബിജില കെ, മല്ലിക കെ,നിഷ പി ,സനില എൻ .കെ ,ചന്ദ്രി പി, ഷീജ കെ എന്നിവർ നേതൃത്വം നൽകി.
#Garbage #free #New #Kerala #Public #spaces #cleaned #Ward ##Ayanjary #Grama #Panchayat