Mar 14, 2025 10:21 AM

മണിയൂർ: (vatakara.truevisionnews.com) മണിയൂർ കാരുണ്യം പെയിൻ ആൻഡ് പാലിയേറ്റിവ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് എക്‌സൈസ് ഇൻസ്പെക്ടർ പിഎം.ശൈലേഷ് ഉദ്ഘാടനം ചെയ്തു.

കുടുംബ ബന്ധങ്ങളിൾ വരുന്ന പിഴവുകളും വീഴ്ചകളും കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് ഒരു കാരണമാകുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

വെറും ഒരു കൗതുകത്തിന് വേണ്ടി രാസലഹരി ഉപയോഗിക്കുന്നവർ ഇന്നതിന് അടിമകളാവുന്ന സാഹചര്യമാണുള്ളതെന്നും ലഹരിക്കെതിരെ പൊതു സമൂഹം കൃത്യമായ ജാഗ്രതയും പ്രതിരോധവും തീർക്കണമെന്നം അദ്ദേഹം പറഞ്ഞു.

പാലയാട് കാരുണ്യം പാലിയേറ്റിവിന് സമീപം നടന്ന ചടങ്ങിൽ കൊയിലാണ്ടി എ എസ് ഐ റഖീബ്, എക്സൈസ് വകുപ്പിലെ ജയപ്രസാദ് എന്നിവർ സംസാരിച്ചു.

പി.കെ. റഷിദ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വി പി സ്വാഗതവും ഹമിദ് പി പി നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നും ഉണ്ടായിരുന്നു.

#Anti #drug #audience #general #public #vigilant #take #proper #precautions #against #drug #abuse #PMShailesh

Next TV

Top Stories