അഴിയൂർ: (vatakara.truevisionnews.com) ഗ്രാമപഞ്ചായത്ത് മാഹി റയിൽവേ സ്റ്റേഷൻ വാർഡ് മഹാത്മാ കുടുംബ സംഗമവും ഇഫ്‌താർ മീറ്റും കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
നളിനി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഫിറോസ് കാളാണ്ടി, കെ. അനിൽ കുമാർ,എം പ്രഭുദാസ്, കെ പി ജയകുമാർ, വി.വി. ലെനി ,ശ്രീകുമാർ കോട്ടായി, കെ.പി. ജയരാജൻ , ഷഹീർ അഴിയൂർ, പുരുഷു രാമത്ത്, നിർമ്മൽ പൊയിൽ , അഡ്വ ശ്യാം പ്രസാദ്, പ്രസംഗിച്ചു.
സാമൂഹ്യ പ്രവർത്തക മാലതി നടേമ്മൽ, മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ കോവുക്കൽ ബാബു , വാസു വേങ്ങേരി (റിട്ട. ആർമി ) , നാമത്ത് പവിത്രൻ, വൈ എം ജയപ്രകാശ് എന്നിവരെ ചടങ്ങിൽ ആദരിച്ചു
#Family #reunion #Iftar #meet #organized #Azhiyur