കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും

കേന്ദ്ര സർക്കാർ അവഗണന;തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും
Mar 17, 2025 03:44 PM | By Athira V

വടകര : കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനും അവഗണനക്കുമെതിരെ 'കേരളമെന്താ ഇന്ത്യയിലല്ലെ' എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ തിരുവള്ളൂർ പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി.

ആയഞ്ചേരി റോഡിൽ നിന്നും നൂറുകണക്കിനു പേർ പങ്കെടുത്ത മാർച്ച് തിരുവള്ളൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.

തുടർന്നു നടന്ന ബഹുജന ധർണ സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അധ്യക്ഷനായി.

ടി കെ രാജൻ, വി പി വാസു, ശ്രീജിത്ത് വള്ളിൽ, പി പി മുകുന്ദൻ, സി എച്ച് ഹമീദ്, കെ കെ ജയപ്രകാശ്, കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി കെ രാഘവൻ സ്വാഗതവും ടി പി ഗോപാലൻ നന്ദിയും പറഞ്ഞു.

#Central #government #neglect #Mass #march #dharna #Tiruvallur #Post #Office

Next TV

Related Stories
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

May 9, 2025 10:20 AM

സ്വാഗത സംഘമായി; ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് 14ന് വടകരയിൽ സ്വീകരണം

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്രയ്ക്ക് വടകരയിൽ സ്വീകരണം...

Read More >>
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
Top Stories

Entertainment News