വടകര: (vatakaranews.in ) ആശാവർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കേരളത്തെ ലഹരി മാഫിയകളുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും മഹിളാ കോൺഗ്രസ് വടകരയിൽ സായാഹ്ന ധർണ നടത്തി.


അഞ്ചുവിളക്ക് ജംഗ്ഷനിൽ നടന്ന ധർണ കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മഠത്തിൽ പുഷ്പ അധ്യക്ഷത വഹിച്ചു .
ജില്ലാ സെക്രട്ടറിമാരായ ഷഹനാസ്, പി.കെ.പുഷ്പവല്ലി, പി രജനി, ബിന്ദു കുയ്യാലിൽ, സി.കെ.ശ്രീജിന, ഗീത പുതുപ്പണം, വിജയി പ്രകാശ്, രജിത പെരുവാട്ടുംതാഴ പി.പി.കമറുദ്ദീൻ, ഓ.കെ. സിന്ധു, പുള്ളോട്ട് ബീന, അനിത സുഭാഷ്, പി. സിബിൻ തുടങ്ങിയവർ സംസാരിച്ചു.
#Mahila #Congress #organizes #dharna #Vadakara #solidarity #with #Asha #workers #strike