ഓർക്കാട്ടേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സേവനം നൽകാതെ 2.70 കോടി രൂപ സിഎംആർഎല്ലിൽ നിന്നു മാസപ്പടി കൈപ്പറ്റിയ കേസിൽ എസ്എഫ്ഐഒ പ്രതി ചേർത്ത് കുറ്റപ്രതം പുറത്ത് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരിയിൽ പ്രകടനം നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചു.


പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ.പി ഉദ്ഘടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി റെന്നി.പി.കെ, ട്രഷറർ ഷൈനേഷ് കുമാർ.ഒ.പി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അക്ഷയ് കൃഷ്ണ, ഏരിയ പ്രസിഡന്റുമാരായ മന്മദൻ.എം.പി, സജീവൻ.ടി.കെ എന്നിവർ സംസാരിച്ചു.
#Masapadi #case #BJP #burns #effigy #Chief #Minister #Orkatteri